EDAPPAL

റംഷാദ് സൈബർമീഡിയയുടെ “അൽഫിയ എന്ന പെൺകുട്ടി പുറത്തിറങ്ങി

പെരുമ്പടപ്പ്: റംഷാദ് സൈബർമീഡിയയുടെ തൂലികയിൽ നിന്ന് പിറവിയെടുത്ത “അൽഫിയ എന്ന പെൺകുട്ടി എന്ന കൈപുസ്തകം പുറത്തിറങ്ങി. ഡോക്ടർ കെ. ടി ജലീൽ എം എൽ എ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂരിന് നൽകി പ്രകാശന കർമ്മം
നിർവഹിച്ചു.പുസ്തകം വായനക്കാരിലേക്ക് നൽകി അതിൽ നിന്നും ലഭിക്കുന്ന തുക ഭിന്നശേഷിക്കാരിയായ നിർധന പെൺകുട്ടിയുടെ വിവാഹത്തിന് നൽകുമെന്ന് സംഘടകർ അറിയിച്ചു.പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനിഷ മുസ്തഫ അധ്യക്ഷത വഹിച്ചു.മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ എളയടത്ത്,മുഖ്യാതിഥിയായി.പുസ്തകത്തിന്റെ ഉള്ളടക്കത്തിലെ ആരോഗ്യകരമായ വിമർശനങ്ങൾ ശ്രദ്ധേയമായി.പുസ്തകത്തിന്റെ വിപണനത്തിലെ സാമൂഹിക പ്രവർത്തനങ്ങൾക്ക് സന്നദ്ധ സംഘടനകൾ മുന്നോട്ട് വന്നു. കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ്,സ്പർശം & ഇശൽ മഹൽ കൂട്ടായ്മ, സോനാരെ വാട്സ്ആപ് കൂട്ടായ്മ, തിരുവളയനൂർ സ്കൂൾ കൂട്ടായ്മ എന്നിവർ ഫണ്ട് സമാഹരണത്തിന് പിന്തുണ നൽകി. മാധ്യമ പ്രവർത്തകനും അധ്യാപകനുമായ ഫഖ്റുദ്ധീൻ പന്താവൂർ പുസ്തക പരിചയം നടത്തി.ദേവൂട്ടി ഗുരുവായൂർ അവതരണം നടത്തി. റംഷാദ് സൈ ബർമീഡിയ മറുപടി പ്രസംഗം നടത്തി. എഴുത്തുകാരായ റഫീക്ക് പട്ടേരി, ഹക്കീം വെളിയത്ത്, സോമൻ ചെത്ത്, എന്നിവർ പുസ്തകത്തെ അധികരിച്ച് സംവദിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ ബ്ലോക്ക് മെമ്പർമാരായ പി. റംഷാദ്, പി അജയൻ, ഷാജി കാളിയത്തേൽ, നവാസ്. എ.കെ, അറഫ യൂസഫ്, സിതാര എം അലി, വി. ആർ മുഹമ്മദ്, സലീം ഗ്ലോബ്, മൻസൂർ കുഞ്ചിറയിൽ എന്നിവർ ആശംസകൾ അറിയിച്ചു. പ്രഗിലേഷ് ശോഭ സ്വാഗതം പറഞ്ഞ ചടങ്ങിൽ സുനിത ജയരാജ് നന്ദി പ്രകാശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button