CHANGARAMKULAM

ജല ചൂഷണ കമ്പനിക്കെതിരെ
പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

ചങ്ങരംകുളം: കുടിവെള്ള ക്ഷാമം രൂക്ഷമായ കാളാച്ചാൽ ഗ്രാമത്തിൽ നാട്ടുകാരുടെയും ഗ്രാമ സഭയുടെയും ഗ്രാമപഞ്ചായത്ത് ബോർഡിന്റെയും നടപടികൾ വകവെക്കാതെ കുടിവെള്ളം കച്ചവടം ചെയ്യാൻ വേണ്ടി നിർമ്മിക്കുന്ന ജല ചൂഷണ കമ്പനിക്കെതിരെ നാട്ടുകാർ കാളാച്ചാൽ ജല ചൂഷണ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സായാഹ്നവും പ്രകടനവും നടത്തി. സമിതി ചെയർമാൻ
പി.കെ.മുഹമ്മദ് അഷ്റഫ്, ബി.പി. സത്യൻ, പി.കെ. അബ്ദുല്ലക്കുട്ടി, പി.സക്കീർ, എം.വി. മുഹിയുദ്ദീൻ, കെ.വി.മുഹമ്മദ്, കെ.വി. അംഷിദ്, വി.വി.അഷ്റഫ്, കെ.പി. മാമുണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button