India

പ്രധാനമന്ത്രി ഇന്ന് 5ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഏപ്രിൽ, മേയ് മാസങ്ങളിലുണ്ടായ കോവിഡ് രണ്ടാം തരംഗത്തിന്റെ ശക്തി ക്ഷയിക്കുകയും സംസ്ഥാനങ്ങൾ ലോക്ഡൗൺ പിൻവലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

സംസ്ഥാനങ്ങളുടെയും വിദഗ്ധരുടെയും വിമർശനം ഏറ്റുവാങ്ങിയ കേന്ദ്ര സർക്കാരിന്റെ വാക്സീൻ നയത്തെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് സൂചന. രണ്ടാം തരംഗമുണ്ടായ ഏപ്രിൽ, മേയ് മാസങ്ങളിൽ രാജ്യത്ത് വാക്സീന് കടുത്ത ക്ഷാമം നേരിട്ടതിനെ തുടർന്ന് വിദേശ രാജ്യങ്ങളിലേക്കു വാക്സീൻ കയറ്റിയയക്കുന്നത് കേന്ദ്ര സർ‌ക്കാർ നിർത്തിവച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button