THAVANUR
ഐഡിയൽ കാമ്പസിൽ ക്രിസ്മസ് ആഘോഷം നടന്നു
കടകശ്ശേരി: ഐഡിയൽ കാമ്പസിലെ മോണ്ടിസോറി മുതൽ കോളേജ് തലം വരെയുള്ള വിവിധ വിഭാഗങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടന്നു.
ആഘോഷത്തിന്റെ ഭാഗമായി പുൽക്കൂട് നിർമാണം സാന്റാക്ലോസ് മത്സരം, കരോൾ ഗാന മത്സരം ക്രിസ്മസ് സന്ദേശവീഡിയോ നിർമാണം മധുരവിതരണം എന്നിവ സംഘടിപ്പിച്ചു.
ആഘോഷ ചടങ്ങുകൾ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ ഉദ്ഘാടനം ചെയ്തു. സി ബി എസ് ഇ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ് അദ്ധ്യക്ഷത വഹിച്ചു, ബിന്ദു പ്രകാശ്, സുപ്രിയ ഉണ്ണികൃഷ്ണൻ ചിത്രഹരിദാസ്, സിന്ധു ദിനേശ്, ബിന്ദു മോഹൻ, ഉഷ കൃഷ്ണകുമാർ , കോളേജ് അഡ്മിനിസ്ട്രേറ്റർ അഭിലാഷ് ശങ്കർ, വിദ്യാത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.