EDAPPALLocal news

എടപ്പാൾ സ്വദേശി പ്രൊഫ. പ്രദീപ് തലാപ്പിലിന് വിൻ ഫ്യൂച്ചർ പുരസ്കാരം

എടപ്പാൾ: ശാസ്ത്ര- സാങ്കേതിക ശാസ്ത്ര -വ്യാവസായിക മേഖലകളിലെ മനുഷ്യ പുരോഗതിക്ക് മികവുറ്റ സംഭാവനകൾ നൽകുന്ന വികസ്വര രാജ്യങ്ങളിലെ ശാസ്ത്ര പ്രതിഭകൾക്കുള്ള വിൻ ഫ്യൂച്ചർ പുരസ്കാരം പ്രൊഫ. പ്രദീപ് തലാപ്പിലിന്. ചൊവ്വാഴ്ച വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിൽ നടന്ന ചടങ്ങിൽ പുരസ്കാര സമിതി അധ്യക്ഷൻ പ്രൊഫ. റിച്ചാർഡ് ഫ്രൻഡ്‌ നാലുകോടി ഇന്ത്യൻ രൂപയും ഉപഹാരവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം പ്രൊഫ. പ്രദീപ് തലാപ്പിലിന്‌ കൈമാറി. നോബൽ ജേതാക്കൾ ഉൾക്കൊള്ളുന്ന ജൂറിയാണ്‌ പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്‌. 70 രാജ്യങ്ങളിൽ നിന്നുള്ള 970 നോമിനേഷനുകളിൽനിന്നാണ് പ്രൊഫ. പ്രദീപ് തലാപ്പിലിന് അവാർഡ് ലഭിച്ചത്. നാനോ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ആഴ്സനിക് വിമുക്തമായ ജലശുദ്ധീകരണത്തിന് ഉതകുന്ന പദാർഥങ്ങൾ നിർമിച്ച പ്രൊഫ. പ്രദീപിന്‌ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്‌. ഒരാഴ്‌ചമുമ്പാണ് രണ്ടരക്കോടി രൂപ പ്രൈസ് മണിയുള്ള സൗദി അറേബ്യൻ സർക്കാരിന്റെ പുരസ്കാരം യു എൻ ആസ്ഥാനത്തുവച്ച് പ്രദീപിന്‌ ലഭിച്ചത്. എടപ്പാൾ, പന്താവൂർ സ്വദേശിയാണ് പ്രൊഫ. പ്രദീപ് തലാപ്പിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button