അറബിക് ഭാഷാ ദിനം: ഐഡിയൽ എക്സിബിഷൻ ശ്രദ്ധേയമായി
തവനൂർ: അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് കടകശ്ശേരി ഐഡിയൽ അറബിക് വിഭാഗം സംഘടിപ്പിച്ച എക്സിബിഷൻ ശ്രദ്ധേയമായി,
വിദ്യാർത്ഥികളും അധ്യാപകരും ചേർന്നൊരുക്കിയ കാഴ്ചാ വിരുന്നിൽ കുട്ടികളുടെ സൃഷ്ടിയായ കാലിഗ്രാഫി, ചിത്രങ്ങൾ,അറബ് രാജ്യങ്ങളുടെ മാപ്പും വിവരണങ്ങളും,
അറബ് രാജ്യങ്ങളുടെ നാണയങ്ങളും, നോട്ടുകളും,
ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ, ഖലീഫ ഉമർ (റ), സലാഹുദ്ദീൻ അയ്യൂബി (റ) തുടങ്ങിയ അറേബ്യൻ ചരിത്രത്തിലെ മഹത് വ്യക്തിത്വങ്ങളെ കുറിച്ച വിവരണം, പ്രവാചകന്മാരുടെ മരം,
ഖുർആൻ, ഹിറ ഗുഹ,
മണൽ നിറഞ്ഞ മരുഭൂമി, അറേബ്യൻ കവികളെ കുറിച്ച വിവരണം, തുടങ്ങിയവയാണ് ഒരുക്കിയത് .
ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ നാലായിരത്തോളം വിദ്യാർത്ഥികൾ സന്ദർശിച്ച എക്സിബിഷൻ മാനേജർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു.
അറബിക് വിഭാഗം മേധാവി ഉമർ പുനത്തിൽ അധ്യക്ഷത വഹിച്ചു. വി മൊയ്തു, സിബിഎസ്ഇ പ്രിൻസിപ്പാൾപ്രിയ അരവിന്ദ്, പി മുസ്ഥഫ ,സക്കീർ ഹുസൈൻ, മുഹമ്മദ് ഹനീഫ, സാലിഹ് യമാനി യൂസുഫ് ഫൈസി തുടങ്ങിയവർ പ്രസംഗിച്ചു