EDAPPALLocal news

കെ എസ് ടി യു  പരിസ്ഥിതി കാമ്പയിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: കെ എസ് ടി യു കരുതലാകും ഒരു കുഞ്ഞുതൈ  പരിസ്ഥിതി  കാമ്പയിന്റെ ഭാഗമായുള്ള ഫലവൃക്ഷ തൈകൾ വെച്ചു പിടിപ്പിക്കൽ പൂക്കരത്തറ ഡി എച്ച് ഒ എച്ച്  എസ് എസിൽ തുടക്കമായി. കാമ്പയിൻ്റെ ഭാഗമായി മരം നടൽ, ബോധവൻക്കരണം, പോസ്റ്റർ നിർമ്മാണം എന്നിവ നടന്നുവരുന്നു. കെ എസ് ടി യു ജില്ലാ സെക്രട്ടറി ജലീൽ വൈരങ്കോട് ഫല വൃക്ഷ തൈ നട്ട്  ഉദ്ഘാടനം ചെയ്തു.  ബഷീർ തൊട്ടിയൻ പരിസ്ഥിതി ദിന സന്ദേശം നൽകി. കെ. മൊയ്നുദ്ധീൻ, കെ.കെ. അഷറഫ് എന്നിവർ പങ്കെടുത്തു.

ഫോട്ടോ: കെ എസ് ടി യു എടപ്പാൾ ഉപജില്ലാ പരിസ്ഥിതി കാമ്പയിൻ ഉദ്ഘാടനം പൂക്കരത്തറ ഡി എച്ച് ഒ എച്ച് എസ് സ്ക്കൂളിൽ ജില്ലാ സെക്രട്ടറി ജലീൽ വൈരങ്കോട് വൃക്ഷതൈ നട്ട് നിർവ്വഹിക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button