NATIONAL


ഫേസ്ബുക്ക് കാമുകനെ കാണാൻ സംസ്ഥാനങ്ങൾ കടന്നെത്തി; കാമുകിയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് യുവാവ്

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ ഹൈദരാബാദില്‍ നിന്ന് യുപിയിലെത്തിയ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തി യുവാവ്. ഹൈദരാബാദ് സ്വദേശിയായ 25 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ കാമുകനായ മുഹമ്മദ് ഷെഹ്സാദിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു.

ഫെയ്സ്ബുക്കിലൂടെ അടുപ്പത്തിലായ ഇവര്‍ പരസ്പരം കാണാറുണ്ടായിരുന്നു. നവംബർ എട്ടിന് കാമുകനെ കാണാനായി യുവതി യുപിയിലേക്ക് പുറപ്പെട്ടു. യുവതി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് സമ്മതിച്ചിരുന്നില്ല. പിന്നീട് വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് ഷെഹ്സാദ് ഇഷ്ടിക കൊണ്ട് യുവതിയുടെ തലയ്ക്ക് അടിയ്ക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ മൃതദേഹം സമീപത്തുള്ള സെക്യൂരിറ്റി എജന്‍സി ഓഫിസില്‍ ഉപേഷിച്ച നിലയിലാണ് കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ കയ്യിലുണ്ടായിരുന്ന ഐഡികാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്, മാത്രമല്ല സംഭവസ്ഥലത്തുനിന്നും ഒരു ഫോണും കൂടി കണ്ടെടുത്തിട്ടുണ്ട്. കാമുകനായ ഷെഹ്‌സാദുള്‍പ്പെടെ 2 പേരെ പൊലീസ് അറസ്റ്റു ചെയ്തു.

കടുത്ത മദ്യപാനിയായ ഇയാള്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായോ എന്ന് അന്വേഷിക്കുമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമേ കേസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ എന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button