EDAPPAL

ബിജെപി കപ്പൂർ മണ്ഡലം നേതൃയോഗം ചെർന്നു

പടിഞ്ഞാറങ്ങാടി : ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറങ്ങാടിയിലെ മണ്ഡലം കമ്മറ്റി ഓഫിസിൽ നേതൃയോഗം ചേർന്നു.

വിദ്യഭ്യാസ നയത്തെ കുറിച്ച് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന സാമൂഹ്യ ചർച്ചകൾ സ്വാഗതാർഹമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായുള്ള നയരൂപീകരണ ചർച്ചകളാണ് പ്രോത്സാഹിപ്പിക്ക പെടേണ്ടത്. കാദർ കമ്മറ്റി റിപ്പോർട്ടിലെ സ്കൂൾ സമയം രാവിലെ 8 മണിമുതൽ 1 മണിവരെ എന്നത് സ്വാഗതാർഹമാണ് എന്ന് യോഗം അഭിപ്രായപെട്ടു.

ബിജെപി മധ്യമേഖല ഉപാധ്യക്ഷൻ എം പി മുരളി പട്ടാമ്പി ഉദ്ഘാടനം ചെയ്തു.
കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് അധ്യക്ഷത വഹിച്ചു.

രതീഷ് തണ്ണീർക്കോട്, കെസി കുഞ്ഞൻ, വിഷ്ണു മലമൽക്കാവ്, മണികണ്ഠൻ തൊഴുക്കര, നാരായണൻ വി വി, ലിനീഷ് അരിക്കാട് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button