EDAPPAL
എടപ്പാൾ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ഫുട്ബോൾ മത്സരത്തോടെ തുടക്കമായി
എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ഫുട്ബോൾ മത്സരത്തോടെ തുടക്കമായി. വൈദ്യർമൂല വായനശാല മൈതാനിയിൽ വെച്ച് നടക്കുന്ന ഫുട്ബോൾ മത്സരങ്ങളുടെ ഉദ്‌ഘാടനം എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ ഉദ്‌ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ഗായത്രി മുഖ്യാതിഥിയായി.
പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന മൈലാഞ്ചിപ്പറമ്പിൽ അധ്യക്ഷയായ ചടങ്ങിൽ ജയകൃഷ്ണൻ കാസ്‌ക് സ്വാഗതവും വാർഡ് അംഗം എൻ ഷീജ നന്ദിയും പറഞ്ഞു. പഞ്ചായത്ത് അംഗങ്ങൾ ആയ ദിനേശൻ തലമുണ്ട, കുമാരൻ ഗഫൂർ, പ്രകാശൻ, ആഷിഫ് പൂക്കരത്തറ എന്നിവർ സംസാരിച്ചു. ആദ്യ മത്സരത്തിൽ റണ്ണേഴ്സ് പൂക്കരത്തറ വിജയികളായി.