MARANCHERY

കേരളോത്സവം: മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ സംഘാടക സമിതി രൂപീകരിച്ചു

കോവിഡ് വ്യാപനം കാരണം മുടങ്ങി കിടന്ന കേരളോത്സവം വിവിധ തലങ്ങളിൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മത്സരങ്ങൾക്ക് മുന്നോടിയായി സംഘാടക സമിതി രൂപീകരിച്ചു. അതലറ്റിക്സ് മത്സരങ്ങൾ തോന്നികുറുംബക്കാവ് ക്ഷേത്ര മൈതാനത്തും, വോളിബോൾ മത്സരങ്ങൾ മാറഞ്ചേരി ഹയർ സെക്കന്ററി സ്കൂളിലും നടത്താൻ തീരുമാനമായി. കലാമത്സരങ്ങൾ പനമ്പാട് യു. പി സ്കൂളിൽ വെച്ചും നടക്കും. പങ്കെടുക്കാൻ ആഗ്രഹികുന്ന 15നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഒന്നാം തിയ്യതിക്കകം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അതത് ഗ്രാമപഞ്ചായത്ത് അംഗങ്ങളുമായി ബന്ധപ്പെടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button