EDAPPAL

വിദ്യാർത്ഥിയെ ശല്യം ചെയ്ത ആളെ നാട്ടുകാർ കൈകാര്യം ചെയ്തു

എടപ്പാൾ: ബസ്സിൽ വിദ്യാർത്ഥിയെ ശല്യം ചെയ്ത വിരുതനെ കണ്ടക്ടറും നാട്ടുകാരും ചേർന്ന് കൈകാര്യം ചെയ്തു. വ്യാഴാഴ്ച വൈകിട്ട് എടപ്പാൾ കുറ്റിപ്പുറം റോഡിലാണ് സംഭവം നടന്നത്. തൃശ്ശൂർ കുറ്റിപ്പുറം റോഡിൽ സർവീസ് നടത്തുന്ന ബസ് കാളച്ചാലിൽ എത്തിയപ്പോഴാണ് കുട്ടിയെ ഉപദ്രവിച്ചത്. തുടർന്ന് കണ്ടക്ടറോട് വിദ്യാർത്ഥി വിവരം പറയുകയും എടപ്പാളിൽ വെച്ച് ചോദ്യം ചെയ്യുകയുമായിരുന്നു. സംഭവം അറിഞ്ഞതോടെ രോഷാകുലരായ നാട്ടുകാർ കയ്യേറ്റം ചെയ്യുകയായിരുന്നു.

സംഭവം അറിഞ്ഞ് ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തിയെങ്കിലും വിദ്യാർത്ഥി പരാതിയില്ലെന്ന് അറിയിച്ചതോടെ യുവാവിനെ വിട്ടയക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button