CHANGARAMKULAM
സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
ആനക്കര: കേന്ദ്രഗവൺമെന്റ് പദ്ധതികൾ അട്ടിമറിക്കാൻ ഇടത്-വലത് മുന്നണികൾ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് ആരോപിച്ച് ബിജെപി കപ്പൂർ മണ്ഡലം കമ്മിറ്റി പതിനാറോളം കേന്ദ്രങ്ങളിൽ സമരജ്വാല പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ആനക്കര പഞ്ചായത്ത് കമ്മറ്റി ആനക്കര സെന്ററിൽ സംഘടിപ്പിച്ച സായാഹ്നധർണ്ണ ബിജെപി പാലക്കാട് ജില്ലാസെൽ കൺവീനർ സതീഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു.
ബിജെപി ആനക്കര പഞ്ചായത്ത് പ്രസിഡന്റ് പ്രീത ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് മുഖ്യപ്രഭാഷണം നടത്തി.
രതീഷ് തണ്ണീർക്കോട്, സുബ്രഹ്മണ്യൻ ആനക്കര, രാമചന്ദ്രൻ ആനക്കര, രതീഷ് പെരുമ്പലം, നന്ദൻ മേലെഴിയം, പ്രകാശൻ സിന്ദഗി, വീരമണി കുമ്പിടി, വിഷ്ണു മലമൽക്കാവ്, പ്രതീഷ്, ബൈജു.എം എന്നിവർ പങ്കെടുത്ത് സംസാരിച്ചു.