EDAPPALLocal news
എടപ്പാൾ കോലളമ്പിൽ കടന്നലാക്രമണം;രണ്ട് പേർക്ക് ഗുരുതര പരിക്ക്
എടപ്പാൾ:കോലളമ്പ് കടവ് സ്വദേശി മാധവൻ (71) പൊന്നാനി സ്വദേശി മീൻ വിൽപനക്കാരൻ,
ഹംസ (58) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.വ്യാഴാഴ്ച കാലത്ത് എട്ടരയോടെയാണ് സംഭവം.പരിക്കേറ്റ മാധവൻന്റെ ചായക്കടയിൽ മീൻ വിൽപ്പനക്കായി എത്തിയ ഹംസ ചായക്കടയിൽ എത്തിയപ്പോൾ കടന്നൽ കൂട്ടമായി വന്ന് ആക്രമിക്കുകയായിരുന്നു.ഹംസക്ക് സഹായവുമായി എത്തിയ മാധവനും കടന്നൽ ആക്രമിച്ചു.
ഗുരുതമായി പരിക്കേറ്റ രണ്ട് പേരും ഐസിയുവിൽ ഒബ്സർവേഷനിലാണ് .
മാധവൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും ഹംസയെ മലങ്കര ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത് .കടകളിൽ ഉണ്ടായിരുന്നവരും ബസ്റ്റോപ്പിൽ ബസ് കാത്തുനിന്നവരും തീ പുകച്ചും. സമിപത്തെ വീട്ടിൽ നിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് കടന്നലിൻ കൂട്ടത്തെ തുരത്തി ഇരുവരെയും നാട്ടുകാർ ആശുപത്രിയിലേക്ക് എത്തിച്ചത്.