CHANGARAMKULAM
വീണ് കിട്ടിയ അമ്പതിനായിരം രൂപ ഉടമയെ കണ്ടെത്തി തിരിച്ച് നൽകി യുവാവിന്റെ മാതൃക
ചങ്ങരംകുളം:പെരുമ്പിലാവ് ചന്തയിൽ നിന്നും കളഞ്ഞു കിട്ടിയ അംമ്പതിനായിരം രൂപ ഉടമസ്ഥർക്ക് തിരികെ നൽകി പന്താവൂർ വൈ ഡബ്ലിയു സി ക്ലബ്ബിന്റെ മെമ്പർ കൂടിയായ നിഷാദ് മാതൃകയായി.കഴിഞ്ഞ ദിവസമാണ് ചന്തയിൽ നിന്നും കന്നെടുത്തു തിരികെ വരുന്ന വഴിയിൽ നിന്നും പുഞ്ചിരിക്കുന്ന് സ്വദേശിയായ നിഷാദിന് 50000 രൂപ വീണ് കിട്ടിയത്.തുടർന്ന് നിഷാദ് തന്നെ പണം നഷ്ടപ്പെട്ടയാളെ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു.തുടർന്ന് ക്ലബ് ഭാരവാഹികൾക്കൊപ്പം എത്തി നിഷാദ് തന്നെ വീണ് കിട്ടിയ പണം ഉടമസ്ഥർക്ക് തിരികെ നൽകി