EDAPPAL
എടപ്പാൾ മേൽപ്പാലത്തിനടിയിൽ മാലിന്യം തള്ളുന്നു
എടപ്പാൾ മേൽപ്പാലത്തിനടിയിൽ മാലിന്യം തള്ളുന്നു
എടപ്പാൾ : എടപ്പാൾ മേൽപ്പാലത്തിനടിഭാഗത്ത് മാലിന്യം തള്ളുന്നു. തൃശ്ശൂർ റോഡിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഒരു സംഘടന സ്ഥാപിച്ച പെട്ടിയെ മറയാക്കിയാണ് ഇതു നിറഞ്ഞപ്പോൾ അതിന്റെ പരിസരമാകെ മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ പെട്ടി നിറഞ്ഞാൽ എടുത്തുമാറ്റുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ അതു നിലച്ചതോടെയാണ് സമീപത്ത് മാലിന്യമിടാൻ തുടങ്ങിയത്. ഇപ്പോൾ ദിവസങ്ങളായി അതത്രയും അവിടെ കിടന്ന് ചീഞ്ഞുനാറുകയാണ്. ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന ഈ സ്ഥലം ഇപ്പോൾ അതിനും പറ്റാതെയായി. കുറ്റിപ്പുറം റോഡിൽ പാലത്തിനടിയിൽ സ്ഥാപിച്ച മാലിന്യപ്പെട്ടിയും നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.