നന്നംമുക്ക് പഞ്ചായത്തിൽ തെരുവ് നായകളുടെ ശല്ല്യം രൂക്ഷമാവുന്നു:നടപടി വേണം സിപിഐ
ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിൽ തെരുവ് നായ ശല്യം പരിഹരിക്കാൻ വേണ്ടപ്പെട്ട അധികാരികൾ അടിയന്തിരമായി ഇടപെടണമെന്ന് സിപിഐ ചേലക്കടവ് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. ഈ വർഷം കേരളത്തിൽ തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധ മൂലം മരണപ്പെട്ടവരുടെ സംഖ്യ കഴിഞ്ഞ കാലങ്ങളേക്കാൾ വളരെ ഉയർന്നതാണ്.കുട്ടികളെയുംകാൽനടയാത്രക്കാരെയും ഇരുചക്ര വാഹനയാത്രക്കാരെയും തെരുവ് നായ്ക്കൾ ആക്രമിച്ച് അപകടപ്പെടുത്തുന്നത് നിത്യസംഭവങ്ങൾ ആണെന്നും ഇരുചക്ര വാഹന യാത്രക്കാരുടെ മരണത്തിലേക്ക് പോലും തെരുവ് നായ്ക്കളുടെ ആക്രമണം മൂലമുള്ള അപകടം കാരണമാകുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു.ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തെരുവ് നായ ശല്യം പരിഹരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും ഇതിന് വേണ്ട നടപടികൾ എത്രയും പെട്ടന്ന് വേണ്ടപ്പെട്ട അധികാരികൾ കൈക്കൊള്ളണമെന്നും സിപിഐ നേതാക്കൾ ആവശ്യപ്പെട്ടു