PONNANI

മുസ്‌ലിം യൂത്ത് ലീഗിൻ്റെ പായസ ചലഞ്ച് ഷബീര്‍ ബിയ്യം ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം : മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി പ്രവർത്തന ഫണ്ട് കണ്ടെത്തുന്നതിന് തിരുവോണ നാളില്‍ നടത്തിയ ജനകീയ പായസ ചലഞ്ച് നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീര്‍ ബിയ്യം പാലട പ്രഥമൻ വിതരണം ചെയ്തു ഉദ്ഘാടനം നിർവഹിച്ചു .

കാലത്ത് 6 മണിക്ക് ആരംഭിച്ച പായസ വിതരണം 11 മണിക്ക് മുൻപായി വീടുകളിലെത്തിക്കാൻ പൊന്നാനി മുൻനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ഫസലുറഹ്‌മാൻ, ഷബീർ മാങ്കുളം, ജഫീറലി പള്ളിക്കുന്ന്, മാനു ചുള്ളിപ്പറമ്പിൽ, ബഷീർ പന്താവൂർ, ഷഫീക് തച്ചുപറമ്പ്, അക്മല്‍ കോക്കൂർ, ഇന്താസ് കോലിക്കര, അജ്മല്‍ പാവിട്ടപ്പുറം, ഷിബിൽ എം.ജെ, ജുനൈദ് കാളാച്ചാൽ, റാഷിദ്, അൽതാഫ് സിനാൻ, ഷാഹിദ്, സുഹൈൽ, ബാസിത്, ഷഹീം, ഷനാബ്, മുർഷിദ്, നിഹാൽ, അജ്മൽ, സയീദ് തുടങ്ങിയവർ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button