EDAPPAL

സ്നേഹ സദ്യ ഒരുക്കി പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ് യൂണിറ്റ്

എടപ്പാൾ: പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ് യൂണിറ്റ് തിരുവോണനാളിൽ നിരാലംബരായ വഴിയോര താമസക്കാർക്ക് ഓണസദ്യ നൽകി.എല്ലാവരും ആർഭാട പൂർണമായി ഓണാഘോഷം നടത്തുമ്പോൾ അന്യദേശക്കാരായ അഗതികളെ കൂടി നമ്മളോട് ചേർത്തുനിർത്താനും ഓണാഘോഷത്തിന്റെ ഭാഗമാക്കാനും വേണ്ടിയാണ് ഗൈഡ് വിദ്യാർത്ഥികൾ ഓണസദ്യ -“സ്നേഹസദ്യ”- എന്നപേരിൽ പരിപാടി സംഘടിപ്പിച്ചത്.

ചങ്ങരംകുളം ഹൈവേയുടെ ഇരുവശങ്ങളിലുമായി താമസിക്കുന്ന അറുപതോളം അഗതികൾക്കാണ് സ്വന്തം വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന സദ്യ വിതരണം ചെയ്തത്. അഗതികളെന്നോ അന്യദേശക്കാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ചേർത്തു പിടിക്കുന്നിടത്താണ് ആഘോഷങ്ങൾ ആർഭാട പൂർണ്ണമായി തീരുന്നത് എന്ന് ഗൈഡ് ക്യാപ്റ്റൻ ഹഫ്സടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു.

ഗൈഡ്സ് വളണ്ടിയേഴ്സ് ആയ അസ്മത്ത്, രിഫാ നൗറിൻ, ഷഹന, ജുമാന തുടങ്ങിയവർ സ്നേഹ സദ്യ വിതരണത്തിന് നേതൃത്വം നൽകി. അധ്യാപകരായ മൊയ്തീൻകുട്ടി , കബീർ എസ്, മൊയ്നുദ്ദീൻ, ഷറഫുദ്ദീൻ,മുഹമ്മദ് ഷക്കീർ, നജീബ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button