ജനസാഗരമായി ഓർമ്മപെയ്ത്ത്
മാറഞ്ചേരി: മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ വികസന കുതിപ്പിന് ആക്കം കൂട്ടുന്നതിൻ്റെ ഭാഗമായി ആരംഭം മുതൽ സ്കൂളിൽ പടിച്ചിറങ്ങിയവരും സേവനം ചെയ്തവരുമായ പൂർവ്വാധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം ” ഓർമ്മപെയ്ത്ത് ” ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കാലത്ത് 9 മണി മുതൽ 6 മണി വരെ നീണ്ടു നിന്ന സംഗമം പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ഇ.സിന്ധു അദ്ധ്യക്ഷത വഹിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ അഡ്വ എം.കെ സക്കീർ, സ്കൂൾ വെൽഫയർ കമ്മറ്റി ചെയർമാൻ വി.ഇസ്മയിൽ മാസ്റ്റർ, ഓർമ്മപെയ്ത്ത് സ്വാഗത സംഘം ചെയർമാൻ ഖാലിദ് മംഗലത്തേൽ, അലുംനി ചെയർമാൻ എ.അബ്ദുൽ ലത്തീഫ്,
വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംസു കല്ലാട്ടേൽ എന്നിവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. എ.കെ സുബൈർ, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ അസീസ്, വെളിയംകോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സൈദ് പൂഴക്കര, മാറഞ്ചേരി ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.മാധവൻ, ഷിജിൽ മുക്കാല, പി.ടി.എ പ്രസിഡൻ്റ് അബ്ദു റഹ്മാൻ പോക്കർ, എം.ടി.എ പ്രസിഡൻ്റ് ഖദീജ മൂത്തേടത്ത് എന്നിവർ സംബന്ധിച്ചു.
സ്കൂളിന് പുതുതായി ഏറ്റെടുക്കുന്ന സ്ഥലത്ത് വിഭാവനം ചെയ്യുന്ന പദ്ധതികളുടെ പ്രോജക്ട് പ്രസൻ്റേഷൻ , പ്രോജക്ട് കോർഡിനേറ്റർ സി.വി ഇബ്രാഹിം മാസ്റ്റർ അവതരിപ്പിച്ചു. ചടങ്ങിൽ മുൻകാല അധ്യാപകരെയും നാൽപ്പത് വർഷമായി അന്നമൂട്ടുന്ന പാചക തൊഴിലാളി സരസ്വതിയേയും ചടങ്ങിൽ ആദരിച്ചു.
ഓർമ്മപെയ്ത്ത് സ്മരണിക മുൻ ഹെഡ്മാസ്റ്റർ യൂസഫ് മാസ്റ്റർക്ക് ആദ്യ കോപ്പി നൽകി മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സമീറ ഇളയേടത്ത് പ്രകാശനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി എൻ.കെ നാസർ രചിച്ച ‘ ഹ്യൂമർ അറ്റ് വർക്ക് ‘ എന്ന ഇംഗ്ലീഷ് പതിപ്പിൻ്റെ പ്രകാശനവും നടന്നു.
സ്വാഗത സംഘം ജനറൽ കൺവീനർ
കൃഷ്ണകുമാർ മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ സജീബ് മാസ്റ്റർ നന്ദിയും പറഞ്ഞു.