PONNANI

ബിയ്യം കായല്‍ വള്ളംകളി ; എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

പൊന്നാനി: മലബാറിന്റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി മത്സരത്തിന്റെ വിപുലമായ നടത്തിപ്പിനായി പി.നന്ദകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ തീരുമാനങ്ങൾ കൈക്കൊളുന്നതിനാണ് എം.എൽ.എയുടെ അധ്യക്ഷതയിൽ താലൂക്ക് ഓഫീസിൽ യോഗം ചേർന്നത്.വിവിധ കമ്മറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

സെപ്തംബര്‍ ഒൻപതിന് ബിയ്യം കായലിലാണ് വള്ളംകളി മത്സരം നടക്കുന്നത്.മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സരം വീണ്ടും നടക്കുന്നത്.വള്ളംകളി മത്സരത്തിനായുള്ള പരിശീലനം നേരത്തെ തന്നെ ടീമുകൾ ആരംഭിച്ചിട്ടുണ്ട്.ടൂറിസം വാരാഘോഷത്തിൻ്റെ ഭാഗമായുള്ള മറ്റു ഓണാഘോഷ പരിപാടികളും ഇത്തവണ വിപുലമായി നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button