KERALA

മന്ത്രി വീണ ജോർജിനെതിരെ യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം

ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ യൂത്ത് ലീഗിൻ്റെ കരിങ്കൊടി പ്രതിഷേധം. കാസർഗോട് ആരോഗ്യമേഖലയെ സംസ്ഥാന സർക്കാർ പൂർണമായും അവഗണിക്കുകയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മെഡിക്കൽ കോളജ് ഉൾപ്പെടെ പ്രധാനപ്പെട്ട ആശുപത്രികൾ വലിയ ശോചനീയാവസ്ഥയാണ് നേരിടുന്നത്. മെഡിക്കൽ കോളജിൻ്റെ നിർമാണം പൂർത്തിയായിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർ വലിയ പ്രതിസന്ധി നേരിടുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് യൂത്ത് ലീഗ് പ്രവർത്തകർ ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button