EDAPPAL

കാറ്റിൽ തെങ്ങ് വൈദ്യുതി ലൈനില്‍ വീണ് പോസ്റ്റുകൾ തകര്‍ന്നു

കുമരനെല്ലൂർ: പാലംകടവ് മില്ല് വേഴൂർകുന്ന് റോഡിൽ തെങ്ങ് മുറിഞ്ഞ് വീണതിനെ തുടന്ന് രണ്ട് പോസ്റ്റുകൾ പൊട്ടിവീണു. തെങ്ങ് റോഡിന് കുറുകെ വീണതിനാൽ ഇത് വഴിയുള്ള വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സമീപ വാസികളുടെ സമയോചിത ഇടപെടൽ മൂലം അപകടം ഒഴിവായി.

തെങ്ങ് വൈദ്യുതി ലൈനില്‍ വീണതിനോടപ്പം രണ്ട് വൈദ്യുതി കാലും പൊട്ടി റോഡിൽ വീണതോടെ വൈദ്യുതിയും മുടങ്ങി. നാളെ ഉച്ചയോടെ വൈദ്യുതി വിതരണം പുനരാരംഭിക്കാൻ കഴിയുമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button