ബ്ലഡ് ഡോണേഴ്‌സ് കേരള തിരൂർ താലൂക്ക് കമ്മിറ്റിയുംവളവന്നൂർ അൻസാർ അറബിക്ക് കോളേജും സംയുക്ത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
വളവന്നൂർ : ജില്ലയിലെ രക്ത ബാങ്കുകൾ നേരിടുന്ന രക്തക്ഷാമം പരിഹരിക്കുന്നതിനായി ബ്ലഡ് ഡോണേഴ്‌സ് കേരള തിരൂർ താലൂക്ക് കമ്മിറ്റിയും വളവന്നൂർ അൻസാർ അറബിക്ക് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി പെരിന്തൽമണ്ണ ഗവണ്മെന്റ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 45 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 26 പേർ രക്‌തദാനം ചെയ്തു ക്യാമ്പ് താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി അഷ്‌റഫ് ഉൽഘാടനം ചെയിതു പ്രിൻസിപ്പൽ പ്രൊഫ സി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഡോ.അനസ് ,സത്യൻ ഡോ. എ ഐ അബ്ദുൽ മജീദ്, പ്രൊഫ. ഇബ്രാഹിം, പ്രൊഫ.എം അബ്ദുറബ്ബ്,
ഡോ.ഷാനവാസ്,ഡോ.സി.മുഹമ്മദ് റാഫി അഫ്‌സൽ അബ്ദുൽ ഖാദർ,റസീം പി. ശിബ്‌ല നർഗീസ്, പി സുഹറാബി, ഫാത്തിമ സുഹ്‌റ, അസ്മിലത്ത് എന്നിവർ സംസാരിച്ചു
ക്യാമ്പിൽ തിരൂർ താലൂക്ക് കോർഡിനേറ്റർമാരായ ജിതിൻ മോര്യ,മുഹമ്മദ് സുനൂൻ , മുഹമ്മദ് ആസിഫ് , അനസ്, എയ്ഞ്ചൽസ് വിംഗ് കോർഡിനേറ്റർ ഷഹാന മറ്റ് എൻ എസ് എസ് വളണ്ടിയർമാരും ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തു രക്തദാനം നിർവഹിച്ച സുമനസ്സുകൾക്കും സഹകരിച്ചവർക്കും ബി ഡി കെ തിരൂർ താലൂക്ക് കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു