THAVANUR

വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

തവനൂർ: കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടകശ്ശേരി ഐഡിയൽ ക്യാമ്പസ്സിലെ കുട്ടികൾക്കായുള്ള വാക്സിനേഷൻ ക്യാമ്പ്, തവനൂർ ഹെൽത്ത് സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ചു.

12 വയസ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് കോർബി വാക്സിനും 15 വയസ് മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് കൊവാക്സിനുമാണ് നൽകിയത്.

തവനുർ ഹെൽത് സെൻ്ററിലെ മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് വിജയ് ശങ്കർ,അസി: സർജൻ ഡോ: ശരത്ത്,
ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് തുടങ്ങിയവരുടെ മേൽനോട്ടത്തിലുള്ള ആരോഗ്യ പ്രവർത്തകരാണ് ഐഡിയൽ കാമ്പസിലെ വാക്സിനേഷൻ ക്യാമ്പിന് നേതൃത്വം നൽകിയത്.

ഐഡിയൻ സ്ഥാപനങ്ങളുടെ മാനേജർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു .ഹൈസ്കൂൾ എച്ച് എം ചിത്രഹരിദാസ്, പ്രിയ അരവിന്ദ്, ഉഷ കൃഷ്ണകുമാർ ,സിന്ധു ദിനേശ്, ബിന്ദു മോഹൻ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button