CHANGARAMKULAM

വീണ്ടും വസന്തം വിരിയിക്കാൻ ഒരുങ്ങി പി.എഫ്.എ പെരുമണ്ണൂർ

ചാലിശ്ശേരി പെരുമണ്ണൂർ പി.എഫ്.എ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധന ശേഖരണാർത്ഥം നടത്തുന്ന ചെണ്ടുമല്ലി പൂകൃഷിയുടെ നടീൽ ഉദ്ഘാടനം മുൻ മെമ്പർ വേണു കുറുപ്പത്തിന്റെ അധ്യക്ഷതയിൽ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി സന്ധ്യ നിർവ്വഹിച്ചു.

ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് എൻ.ടി ഉണ്ണിക്കൃഷ്ണൻ സ്വാഗതവും ജോയിൻ സെക്രട്ടറി സുരേഷ് കെ.കെ നന്ദിയും പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി, ഗോപിനാഥൻ കുറുപ്പത്ത്, ദാമോധരൻ പാറപ്പുറത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ക്ലബ്ബ് മെമ്പർമാരായ രതീഷ്, നിതീഷ് സുകുമാരൻ, സുരേഷ് എം.വി, മഹേഷ്, കണ്ണൻ കൂറ്റനാട്, ജയൻ ശ്രീവത്സം, സുബിൻ കേശവദാസ്, വി.സുബീഷ്, സജി,
രാജേഷ് എം.വി, രവി പാടത്ത്, പ്രകാശ് എം.വി,സുബ്രമണ്യൻ ടി.വി തുടങ്ങിയവരും നാട്ടുകാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഓണക്കാലത്ത് ഈ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള (വിഷവിമുക്തമായ) പൂക്കൾ ജനങ്ങളിൽ എത്തിക്കാനും അതിലൂടെ പി.എഫ്.എ യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനും കഴിയുന്ന വലിയൊരു സാമൂഹ്യ പദ്ധതിയാണ് പി.എഫ്.എയുടെ പൂ കൃഷിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button