CHANGARAMKULAM
കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിലെ വായനാവാര പ്രവർത്തനങ്ങൾക്ക് തുടക്കമായി
ചങ്ങരംകുളം:കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിലെ വായനാ വാര പ്രവർത്തനങ്ങളും, വിദ്യാരംഗം,കലാ സാഹിത്യ വേദിക്ക് തുടക്കമായി കക്കിടിപ്പുറം
കെ.വി.യു.പി.സ്കൂളിലെ മുൻ അധ്യാപകനും സർഗ്ഗശക്തി വായനശാല ഭാരവാഹിയുമായ കെ. പങ്കജാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പത്രവായന ക്വിസ്, പ്രസംഗം, കവിതാലാപനം, എന്നിവയും നടന്നു.പത്രവായനയെ പ്രോൽസാഹിപ്പിക്കുന്നതിനായി തുടങ്ങിയ ചോദ്യോത്തരപ്പെട്ടി പരിപാടി SRG കൺവീനർ ഷിനാജ്. പി.കെ. ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കൺവീനർ സി.ബിന്ദു ടീച്ചർ സ്വാഗതവും കെ.ടി. ശ്രീദേവിക നന്ദിയും പറഞ്ഞു. പ്രധാനാധ്യാപിക പി.ജി. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.വിശ്വംഭരൻ എം.എൻ. പ്രിയ, പി. ദിലീപ് കുമാർ,സജി.കെ. ചിന്നൻ,ബിജു പി.സൈമൺ, അഭിലാഷ് കക്കിടിപ്പുറത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
