CHANGARAMKULAM

കുളത്തിൽ വീണ കുട്ടികളെ രക്ഷിച്ച മുഹമ്മദ് കുട്ടിയെ ചിയാനൂർ എഎൽപി സ്കൂൾ പിടിഎ യോഗം അനുമോദിച്ചു

ചിയാനൂർ എഎൽപി സ്കൂളിൽ നടന്ന പിടിഎ ജനറൽ ബോഡി യോഗം വാർഡ് മെമ്പർ അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ മൂന്നു കുട്ടികളുടെ ജീവൻ രക്ഷിച്ച ഈ വിദ്യാലയത്തിലെ പിടിഎ മെമ്പർ മുഹമ്മദിന് സ്നേഹാദരം നല്കി.പുതിയ പ്രസിഡണ്ടായി മനോജ് ടിപി വൈ: പ്രസിഡണ്ട്. വിനോദ്.എംകെ, സുഭാഷ് കെ .എംടിഎ പ്രസിഡണ്ട് പ്രസീത നിഷാദ്.വൈ.പ്രസിഡണ്ട് സുബിത,രമ്യ എന്നിവരെയും തിരഞ്ഞെടുത്തു. സബ് ജില്ലാ തല വിദ്യാരംഗം കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടിയ ധനു കൃഷ്ണയ്ക്ക് ഉപഹാരം നല്കി.പിഎ സക്കീന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ സിഎസ് മോഹൻദാസ് സ്വാഗതവും മഞ്ജു കെ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button