Local newsPONNANI

മതിവരുവോളം ചക്ക കഴിച്ച് പൊന്നാനിക്കാർ; മുക്കാടി, മീൻതെരുവ്, അഴീക്കൽ മേഖലയിൽ സൗജന്യമായി വിതരണംചെയ്തു

എരമംഗലം: മാറഞ്ചേരിയിൽനിന്ന് ശേഖരിച്ച ചക്കയുമായി വണ്ടി പൊന്നാനി തീരദേശത്ത് എത്തുമ്പോഴേക്കും സ്വീകരിക്കാനായി പ്രദേശവാസികൾ തടിച്ചുകൂടി.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്.) മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഇ. ഹൈദരാലി, എം. ശ്രീരാമനുണ്ണി എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘത്തെ പൊന്നാനി നഗരസഭാ വികസന സ്ഥിരംസമിതി അധ്യക്ഷ എം. ആബിദയും പി.സി.ഡബ്ല്യു.എഫ്. പൊന്നാനി മുനിസിപ്പൽ ഭാരവാഹികളും ചേർന്ന്‌ സ്വീകരിച്ചു.

മാറഞ്ചേരിയിൽനിന്ന് ശേഖരിച്ച നാനൂറോളം ചക്ക പൊന്നാനി നഗരസഭയിലെ മുക്കാടി, മീൻതെരുവ്, അഴീക്കൽ മേഖലയിൽ സൗജന്യമായി വിതരണംചെയ്തു. ചക്കയുടെ വിതരണം എം. ആബിദ ഉദ്‌ഘാടനംചെയ്തു. വാർഡ് കൗൺസിലർ സവാദ്, പി. കോയക്കുട്ടി, സി.വി. മുഹമ്മദ് നവാസ്, ടി. മുനീറ തുടങ്ങിയവർ വിതരണത്തിന് നേതൃത്വംനൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button