KERALA

കൊച്ചി മെട്രോയുടെ ‘പിറന്നാൾ സമ്മാനം’; അഞ്ചാം പിറന്നാളിന് അഞ്ചുരൂപക്ക് എത്രവേണമെങ്കിലും യാത്രചെയ്യാം

കൊച്ചി: കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികം പ്രമാണിച്ച് വെറും അഞ്ചു രൂപയ്ക്ക് മെട്രോയിൽ യാത്രചെയ്യാം. എവിടേക്ക് യാത്ര ചെയ്താലും വെറും അഞ്ചു രൂപ മാത്രം നൽകിയാൽ മതി. മെട്രോയുടെ പിറന്നാൾദിനമായ ജൂൺ 17-നാണ് ഈ ഓഫർ ലഭിക്കുക.

യാത്രക്കാരെ ആകർഷിക്കുക, കൂടുതൽ യാത്രക്കാരിലേക്ക് മെട്രോയെ പരിചയപ്പെടുത്തുക തുടങ്ങിയ ഉദ്ദേശത്തോടു കൂടിയാണ് ഇത്തരത്തിൽ ഒരു ഓഫർ കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. “യാത്ര സുഗമമാക്കൂ, പൊതുഗതാഗതം ശീലമാക്കൂ, കൊച്ചി മെട്രോ. ലൈഫ് എത്ര ഈസി” എന്ന ടാഗ്ലൈനോടെ കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഈ കെഎംആർഎൽ വിവരം പങ്കുവെച്ചിരിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button