CHANGARAMKULAM
അൻസാർ കിന്റർ ഗാർഡൻ സെക്ഷൻ പ്രവേശനോത്സവം നടന്നു
കോലളമ്പ് :കോവിഡ് മഹാമാരിക്ക് ശേഷം അൻസാർ സ്ഥാപനങ്ങൾ പൂർണമായും തുറന്നു.രണ്ട് വർഷത്തെ നീണ്ട അവധിക്ക് ശേഷം അൻസാർ കിന്റർഗാർഡൻ സെക്ഷനിൽ ഇന്നലെ പ്രവേശനോത്സവം നടത്തി.
കളിചിരികളാലും,ആട്ടവും പാട്ടും കൊണ്ട് വിദ്യാർത്ഥികൾ ഉത്സാഹത്തിലായപ്പോൾ തോരണങ്ങൾ കൊണ്ടും അലങ്കാരങ്ങൾ കൊണ്ടും സ്കൂളും പരിസരവും വർണാഭമായിരുന്നു.
പ്രിൻസിപ്പൽ അഷ്‌റഫ് ജമാൽ, വൈസ് പ്രിൻസിപ്പൽ ഫൗസിയ, സ്കൂൾ മാനേജർ റസാഖ് സദസ്സിൽ ആശംസകൾ അറിയിച്ചു , ചെയർമാൻ അലി സാഹിബ്, സെക്ഷൻ ഹെഡ് ശരണ്യ എന്നിവർ പരിപാടിയുടെ ഭാഗമായി.