CHANGARAMKULAM
ചങ്ങരംകുളം പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി
ചങ്ങരംകുളം:ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പുന്തോട്ട നിർമ്മാണം,സ്വപ്നഭൂമി വിഷയങ്ങളെ ആസ്പദമാക്കി ചിത്രരചനാ മത്സരം,പരിസ്ഥിതി എന്നെന്നേക്കും വേണമെന്ന ബോധവൽക്കരണ ഉപന്യാസ മത്സരം, പേപർ പ്രസന്റേഷൻ,പരിസ്ഥിതിയെ ഒരുമിച്ച് സംരക്ഷിക്കാം എന്ന ആശയത്തെ മുൻനിർത്തി പ്ലകാർഡ് നിർമാണം പരിസ്ഥിതി സൗഹൃദ റാലി എന്നിവ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തിൽ 2500 വൃക്ഷ തൈകൾ നടാൻ ബോധവത്ക്കരണ സംഗമത്തിൽ വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.ഭൂമിക്ക് തണലായി മരങ്ങൾ എന്നും വേണമെന്ന സന്ദേശത്തോടെ മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ സ്കൂൾ കാമ്പസിൽ മരം നട്ടു പിടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷെരീഫ് ബുഖാരി, ജനറൽ സെക്രട്ടറി വാരിയത്ത് മുഹമ്മദലി, പി പി നൗഫൽ സഅദി, കെ പി എം ബഷീർ സഖാഫി, എന്നിവർ പങ്കെടുത്തു.