KERALA
സുപ്രഭാതം റിപ്പോര്‍ട്ടര്‍ യു എച്ച് സിദ്ദീഖ് നിര്യാതനായി
കോഴിക്കോട്: സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ യു.എച്ച് സിദ്ദീഖ് (41) അന്തരിച്ചു. കാഞ്ഞങ്ങാട് ഹോസ്പിറ്റലില്‍വെച്ചായിരുന്നു അന്ത്യം. ട്രെയ്ന്യാത്രയ്ക്കിടെയായിരുന്നു മരണം.
ഇടുക്കി സ്വദേശിയായ സിദ്ദീഖ് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമിതി അംഗമാണ്. പത്രവർത്തകരുടെ ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി കാസർഗോഡ് എത്തിയതായിരുന്നു.
തേജസ്, മംഗളം എന്നിവിടങ്ങളിലും റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.മൃതദേഹം കാഞ്ഞങ്ങാട് അരുമല ആശുപത്രിയില്‍.