EDAPPALLocal news

എടപ്പാള്‍ ജംഗ്ഷനിലെ സ്ഫോടനം. സ്ഫോടന വസ്തു കത്തിച്ചത് ബൈക്കിലെത്തിയവര്‍

 എടപ്പാൾ : എടപ്പാള്‍ ജംഗ്ഷനിലെ  റൗണ്ട് എബൗട്ടില്‍ സ്ഫോടനം സൃഷ്ടിച്ച വസ്തു കത്തിച്ചത്  സ്കൂട്ടറില്‍ എത്തിയ രണ്ട് യുവാക്കള്‍.സ്ഥലത്തെ സി.സി.ക്യാമറയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളിലാണ് യുവാക്കള്‍ സ്ഫോടന വസ്തു കത്തിക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചത്.ഡിയോ സ്കൂട്ടറിലാണ്  യുവാക്കള്‍ എത്തിയത്.ഏകദേശം മൂന്ന് മിനുട്ടോളം സമയം എടുത്താണ് ഇവര്‍ സ്ഫോടന വസ്തു റൗണ്ട് എബൗട്ടില്‍ വെച്ച് കത്തിക്കുന്നത്.സ്ഫോടന വസ്തു കത്തിച്ചതിനു ശേഷം പൊന്നാനി റോഡിലേക്കാണ് ഇവര്‍ വാഹനം ഓടിച്ചു പോകുന്നത്.സ്കൂട്ടറിന്റെ നമ്പര്‍ വ്യക്തമല്ല.കൂടുതല്‍ സി.സി.ക്യാമറകള്‍ പോലീസ് പരിശോധിച്ചു വരികയാണ് .ചൊവ്വാഴ്ച്ച രാത്രി 7.15 നാണ് സ്ഫോടനം  നടന്നത്.സ്ഫോടനത്തില്‍റൗണ്ട് എബൗട്ടിന്റെ ഒരു ഭാഗത്ത് തകര്‍ച്ച ഉണ്ടായി.സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് നാട്ടുകാർ കാര്യമറിയാതെ ഏറെ നേരം കുഴങ്ങി.പിന്നീടാണ്  റൗണ്ട് എബൗട്ടിൻ്റെ ഒരു ഭാഗം  തകർന്ന നിലയില്‍ കണ്ടത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button