മാണൂർ-ഉദിനിക്കര പാടശേഖരം ഇറിഗേഷൻ പ്രോജക്ട് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
എടപ്പാൾ: ഉദിനിക്കര പാടശേഖത്തിലെ കൃഷിയിടങ്ങളിലെ ജലസേചന ദൗർബല്യത്തിന് പരിഹാരമാകുന്ന ഇറിഗേഷൻ പ്രോജക്ട് പ്രവർത്തനോദ്ഘാടനം
ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 19 ലക്ഷം രൂപ ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി മാണൂർ കായലിൽ നിന്നും ഗോവിന്ദ തിയ്യറ്ററിന് തഴെയുള്ള തോട്ടിലേക്ക് വെള്ളം പമ്പ് ചെയ്ത് ഉയർന്ന പ്രദേശങ്ങളിലെ നെല്ല്, പച്ചക്കറി കൃഷിക്കും, മാണൂർ കായലിനു സമീപ ഭാഗത്തെ പുഞ്ചകൃഷിക്കും കൊട്ടാരത്തിൽ ആല് വരെയുള്ള ഭാഗത്തേക്കും ജലസേചനം
സുഖമമാകും. 40 ഏക്കർ പുഞ്ച കൃഷിക്കും 60 ഏക്കർ ഇരുപൂ കൃഷിക്കും ഉപകരിക്കുന്ന രീതിയിലാണ് ഈ പദ്ധതി
ആവിഷ്കരിച്ചിരിക്കുന്നത്. അണ്ണക്കംപാട് പടിഞ്ഞാറെപാടത്ത് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ പി പി മോഹൻദാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. വട്ടംകുളം ഗ്രാമപഞ്ചായത്ത് മെമ്പർ യു.പി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സനിൽ കുമാർ, വിജയൻ കെ, ബാബു, സ്വാമിനാഥൻ, ഇ. രാജഗോപാലൻ,
കെ.ദേവികുട്ടി, സുധീഷ് കൂട്ടത്ത് തുടങ്ങിയവർ സംസാരിച്ചു. പി.പി അറുമുഖൻ സ്വാഗതവും കെ.കുമാരൻ നന്ദിയും പറഞ്ഞു.