EDAPPAL

ശങ്കരപദ്മം പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക്

എടപ്പാൾ: ശങ്കരപദ്മം പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് സമ്മാനിച്ചു. തൃശൂര്‍ തെക്കേമഠം ഏർപ്പെടുത്തിയ പുരസ്കാരം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയാണ്
സമ്മാനിച്ചത്.
ഫലകവും പ്രശസ്തി പത്രവും തുകയും അടങ്ങുന്നതാണ് പുരസ്‌കാരം. കാലത്തിനും സമൂഹത്തിനും മറക്കാനാവാത്ത, മനുഷ്യമനസുകളിലേക്ക് ഇറങ്ങിച്ചെന്ന കലാകാരനാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ജീവിതം പൂര്‍ണമായും കലാസപര്യക്ക് വേണ്ടി മാറ്റിവെച്ച അദ്ദേഹം സമൂഹത്തിന് വരയിലൂടെ നല്‍കിയ സംഭാവനകള്‍ ചെറുതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേദ സംസ്‌കാരം പുതിയ തലമുറയ്ക്ക് പകര്‍ന്ന് കൊടുത്തതില്‍ ശ്രീശങ്കര മഠങ്ങള്‍ നല്‍കിയ സംഭാവന ചെറുതല്ലെന്നും വേദ പഠനം ഇപ്പോഴത്തെ തലമുറക്ക് ആവശ്യമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
തെക്കേമഠം ഹാളിൽ നടന്ന പരിപാടിയിൽ
പി. ബാലചന്ദ്രന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി അനുഗ്രഹഭാഷണം നടത്തി. കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, വടക്കുമ്പാട് നാരായണന്‍, മോഹന്‍ വെങ്കിടകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി മറുപടി പ്രസംഗം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button