KERALA
സ്വകാര്യ ആശുപത്രിയെ വെല്ലും ആധുനിക ഹൃദ്രോഗ ചികിൽസാ സൗകര്യങ്ങളുമായി ജനറൽ ആശുപത്രി
തൃശൂർ: കോർപറേഷൻ ജനറൽ ആശുപത്രിയിൽ ആധുനിക ഹൃദ്രോഗ ചികിത്സാസൗകര്യങ്ങൾ സജ്ജമായി. ആധുനീകവൽക്കരിച്ച ഹൃദ്രോഗ വിഭാഗത്തിൻറെ പ്രവർത്തനം ബുധനാഴ്ച തുടങ്ങും. ഇനി ഏറ്റവും കുറഞ്ഞ ചികിത്സാചിലവിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ് മേക്കർ ഘടിപ്പിക്കൽ. ജന്മനാ ഹൃദയ വാൽവിൽ ഉണ്ടാകുന്ന ദ്വാരം അടക്കുന്ന ഡിവൈസ് ക്ലോഷറുകൾ, പെരിഫറൽ ആഞ്ജിയോപ്ലാസ്റ്റി, റോട്ട അബ്ലേഷൻ ആഞ്ജിയോപ്ലാസ്റ്റി, ലെഫ്റ്റ് മെയിൻ സ്റ്റെന്റിങ് തുടങ്ങിയ സങ്കിർണമായ ചികിത്സാരീതികൾ ഉൾപ്പെടെ ഹൃദയസംബദ്ധമായി സ്വകാര്യ ആശുപത്രിയിൽ ലഭിക്കുന്ന എല്ലാം സൗകര്യങ്ങളും സേവനങ്ങളും വളരെ കുറഞ്ഞ ചിലവിൽ ജനറൽ ആശുപത്രിയിലും ലഭ്യമാകും. ഡോ. കൃഷ്ണകുമാർ, ഡോ. വിവേക് എന്നീ സീനിയർ കാർഡിയോളജിസ്റ്റ്കളുടെ നേതൃത്വത്തിൽ പരിചയ സമ്പന്നരായ ടീമിൻറെ സേവനവും ജനറൽ ആശുപത്രിയിൽ ലഭ്യമാകും. കാത്ത് ലാബും ബുധനാഴ്ച മുതൽ പ്രവർത്തിക്കും.