CHANGARAMKULAM
സ്രായിക്കടവ് പാലം റോഡിൽ നടപ്പാത നിർമാണം പുരോഗമിക്കന്നു
ചങ്ങരംകുളം:തൃശൂർ – മലപ്പുറം ജില്ല അതിർത്തിയായ കാട്ടകാമ്പാൽ പഞ്ചായത്തിലെ സായിക്കടവ് പാലം റോഡിൽ നടപ്പാത നിർമാണം പുരോഗമിക്കുന്നു. ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുകൾ ചേർത്ത് ഒൻപത് ലക്ഷം രൂപയ്ക്കാണ് നടപ്പാതയുടെ 60 മീറ്ററോളം ദൂരം കോൺക്രീറ്റ് കട്ടകൾ വിരിയ്ക്കുന്നത്. 80 മീറ്റർ ദൂരം 2 വർഷം മുൻപ് കോൺക്രീറ്റ് കട്ട വിരിച്ചിരുന്നു. ജില്ല പഞ്ചായത്തിന്റെ 5 ലക്ഷവും ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 4 ലക്ഷവും കാട്ടകാമ്പാൽ പഞ്ചായത്തിന്റെ 50000 രൂപയും ചേർത്താണ് പണി നടത്തുന്നത്.റോഡരികിലെ മരങ്ങളെ സംരക്ഷിച്ചാണ് കോൺക്രീറ്റ് കട്ട വിരിയ്ക്കുന്നത്. പ്രകൃതിരമണീയമായ സ്രായിക്കടവ് പാലം റോഡിൽ ഒട്ടേറെ പേരാണ് ദിവസവും പ്രഭാത സവാരിക്ക് എത്തുന്നത്.നടപ്പാത നിർമാണം പൂർത്തിയാകുന്നതോടെ കാൽനട യാത്രക്കാർക്ക് സൗകര്യമാകും.