EDAPPAL

റമദാൻ ഫ്രൂട്ട്സ് വിപണി ഉണർന്നു:പാതയോരങ്ങളിലും വിപണി സജീവം

റംസാൻ പിറന്നതോടെ ഫ്രൂട്ട്സ് വിപണി ഉണർന്നു. കടകൾക്ക് പുറമേ പാതയോരങ്ങളിലും ഫ്രൂട്ട്സ് കച്ചവടങ്ങൾ സജീവമായി. ഓരോ ഇനങ്ങൾക്കും പൊള്ളുന്ന വിലയാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ഓറഞ്ച് 80, മുസമ്പി 120, മുന്തിരി (പച്ച) 80, മുന്തിരി (കറുപ്പ്)130, മാങ്ങ 80,70,100, ആപ്പിൾ 180,160, തണ്ണി മത്തൻ 25 എന്നിങ്ങനെയാണ് കഴിഞ്ഞദിവസത്തെ വില നിലവാരം. 15 രൂപ ഉണ്ടായിരുന്ന തണ്ണിമത്തൻ 20, 25 തിരക്കുകളിലേക്ക് ഉയർന്നുകഴിഞ്ഞു. ഏറ്റവും ശ്രദ്ധേയമായ വിലക്കയറ്റം അനുഭവപ്പെട്ടത് ചെറുനാരങ്ങയിൽ ആയിരുന്നു. 25 രൂപ ഉണ്ടായിരുന്നത് 200 ന് ഒപ്പമെത്തി.

വിലക്കയറ്റം അനുഭവപ്പെടുമ്പോഴും ആവശ്യത്തിനനുസരിച്ച് സാധനങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഓരോ കച്ചവടക്കാരും സ്വീകരിച്ചുവരുന്നത്. വിലനിലവാരം ഉയർന്നത് സാധാരണക്കാരെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത്തരക്കാർ സാധനങ്ങൾ വാങ്ങുന്ന അളവും ഇനങ്ങളും കുറച്ച് വാങ്ങിക്കാൻ തുടങ്ങിയത് വ്യാപാരികളേയും നിരാശരാക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button