KERALA

ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തൃത്താല : ഭാരതപ്പുഴയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്നും യുവതിയുടേത് മുങ്ങിമരണമാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൈപ്പത്തി അറ്റുപോയത് തെരുവുനായയുടെ കടിയേറ്റാണെന്നും യുവതിയുടെ കൈയിൽ ജീവിയുടെ കടിയേറ്റതായാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതെന്നും തൃത്താല പോലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഗുരുവായൂർ കാരക്കാട് കുറുവങ്ങാട്ടിൽ വീട്ടിൽ ഹരിതയെ (28) പട്ടാമ്പി പാലത്തിനുസമീപം ഭാരതപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം കൈപ്പത്തിയറ്റ് അഴുകിയ നിലയിലായിരുന്നു.
തൃത്താല സ്റ്റേഷൻ ഹൗസ് ഓഫീസർ സി. വിജയകുമാർ, പേരാമംഗലം പോലീസ് ഇൻസ്പെക്ടർ വി. അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
മൃതദേഹം സ്ഥലത്തുനിന്ന് ഹരിതയുടെ ബാഗും രേഖകളടങ്ങിയ മറ്റൊരു കവറും തെരുവുനായകൾ കടിച്ചുപറിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതേസമയം, ഇവരുടെ അറ്റുപോയ കൈപ്പത്തി കണ്ടെത്താനായില്ല.

യുവതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് പോലീസ്

യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി യുവതിയുടെ ബന്ധുക്കളും പോലീസും പറയുന്നു. ഇവർ അസുഖത്തിന് ചികിത്സ തേടിയിരുന്നതായും പോലീസ് പറഞ്ഞു.

അതേസമയം, യുവതി പട്ടാമ്പിയിൽ എങ്ങനെ എത്തിയതെന്നതിനെക്കുറിച്ച് വ്യക്തതയില്ല. ആറരവർഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിനുശേഷം കൈപ്പറമ്പ് പോണോരിലെ ഭർത്താവിന്റെ വീട്ടിലാണ് താമസം.

ഇവരുടെ വീട്ടിൽനിന്ന് പട്ടാമ്പി ഭാഗത്തേക്ക് നേരിട്ടുള്ള ബസ് സർവീസുകളുണ്ട്. ഏതെങ്കിലും ബസിൽ കയറി

പട്ടാമ്പിയിലെത്തിയതാകാമെന്നാണ് നിഗമനം. ഇതിൽ വ്യക്തത തേടി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പേരാമംഗലം പോലീസാണ് അന്വേഷണം നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button