CHANGARAMKULAMLocal news
ചങ്ങരംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടത്തേക്ക് മറിഞ്ഞു
ചങ്ങരംകുളം: ചിയ്യാനൂർ പാടത്ത് നിയന്ത്രണം വിട്ട
കാർ താഴ്ചയിലേക്ക് മറിഞ്ഞു.യുവാവ് നിസാര പരിക്കുകളോടെ
രക്ഷപ്പെട്ടു.നന്നംമുക്ക് മുതുകാട് സ്വദേശി
വട്ടപ്പറമ്പിൽ സനൽരാജ് (23)നെയാണ് നിസാര
പരിക്കുകളോടെ ചങ്ങരംകുളത്തെ സ്വകാര്യ
ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തൃശ്ശൂർ കുറ്റിപ്പുറം
സംസ്ഥാന പാതയിൽ ചിയ്യാനൂർ പാടത്ത്
തിങ്കളാഴ്ച വൈകിയിട്ട് 6 മണിയോടെയാണ്
അപകടം.തൃശ്ശൂർ റോഡിൽ നിന്ന് ചങ്ങരംകുളം
ഭാഗത്തേക്ക് വന്നിരുന്ന കാർ നിയന്ത്രണം
വിട്ട് റോഡരികിലെ കല്ല് തകർത്ത് പാടത്തേക്ക് മറിയുകയായിരുന്നു.കാർ
പൂർണ്ണമായും തകർന്നെങ്കിലും യുവാവിനെ നിസാര
പരിക്കുകളോടെ നാട്ടുകാർ കാറിൽ
നിന്ന് പുറത്തെടുക്കുകയായിരുന്നു.