കെഎംപിയു ജില്ലാ കൺവൻഷൻ മാർച്ച്
12 ന് ചങ്ങരംകുളത്ത്
ചങ്ങരംകുളം: പത്ര-ദൃശ്യ-ഡിജിറ്റല്‍ മാധ്യമരംഗത്ത് തൊഴിലെടുക്കുന്ന മുഴുവന്‍ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള കേരളത്തിലെ ആദ്യത്തെ സ്വതന്ത്ര തൊഴിലാളി യൂണിയൻ സംഘടനയായ കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ മലപ്പുറം ജില്ലാ പ്രവർത്തക കൺവൻഷൻ മാർച്ച് 12ന് ശനിയാഴ്ച ചങ്ങരംകുളത്ത് നടക്കും. കൺവൻഷൻ വിജയിപ്പിക്കുന്നതിനായി ചങ്ങരംകുളം കാണിയിൽ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. യൂണിയൻ കോർ കമ്മിറ്റിയംഗം വി സെയ്ത് ഉദ്ഘാടനം ചെയ്തു. റാഷിദ് നെച്ചിക്കൽ അധ്യക്ഷനായി. ഷാജി എരമംഗലം, ഷാഫി ചങ്ങരംകുളം, ദാസൻ കോക്കൂർ, ആഷിക്ക് നന്നംമുക്ക്, റാഫി തങ്ങൾ എന്നിവർ സംസാരിച്ചു. കൺവൻഷൻ വിജയിപ്പിക്കുന്നതിനായി വിപുലമായ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രഗീലേഷ് ശോഭ എരമംഗലം (ചെയർമാൻ), റാഷിദ് നെച്ചിക്കൽ (ജനറൽ കൺവീനർ), ആഷിക്ക് നന്നംമുക്ക് (ട്രഷറർ).
പ്രത്യുഷ് ചിത്രാവിഷൻ, അബ്ദുൽ ശിഹാബ് കൊണ്ടോട്ടി (വൈസ്.ചെയർമാൻ)
ദാസൻ കോക്കൂർ, ഷാജി എരമംഗലം, അൻവർ ശരീഫ് കൊണ്ടോട്ടി, മുഹമ്മദ് സലീം മൂർക്കനാട് (കൺവീനർ)
റാഫി തങ്ങൾ (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ), ജീന മണികണ്ഠൻ, പി പി സുനീറ, നൗഷിജ, വിചിത്ര രാജൻ, മുഹ്സിന (സ്വീകരണ കമ്മിറ്റി)
രക്ഷാധികാരികൾ:
വി കെ എം ഷാഫി, രാധാകൃഷ്ണൻ പെരിന്തൽമണ്ണ, ഇസ്മായിൽ നിലമ്പൂർ,
സി രാജേഷ്, ശ്രീജിത്ത് എരുവപ്ര, ഷാഫി ചങ്ങരംകുളം, നൗഷാദ് എടവണ്ണപ്പാറ, സഞ്ജിത് എ നാഗ്,
മോഹൻദാസ് ചങ്ങരംകുളം