CHANGARAMKULAMLocal news

ചങ്ങരംകുളത്ത് ടൂറിസ്റ്റ് ഹോമിന്
മുകളിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബീഹാർ സാരൻ ജില്ലയിൽ കൊറയ സ്വദേശി ബലിറാം ഭാഗത്ത് (41)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

ചങ്ങരംകുളം: നരണിപ്പുഴ റോഡിലെ മുഗൾ ടൂറിസ്റ്റ് ഹോമിന് മുകളിൽ മൂന്നാം നിലയിലെ ഓപ്പൺ ഫ്ളോറിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
മോട്ടോർ ഓൺ ചെയ്യാൻ കെട്ടിടത്തിന് മുകളിൽ കയറിയ കെട്ടിട ഉടമയാണ് വൈകിട്ട് മൂന്നുമണിയോടെ മൃതദേഹം കണ്ടത് തുടർന്ന് ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു പത്ത് വർഷത്തോളമായി ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും കൺസക്ഷൻ ജോലികൾ ചെയ്ത് വരികയായിരുന്നു ഇയാളെന്ന് സുഹൃത്തുക്കൾ പറഞ്ഞു.


എസ്ഐ മാരായ രാജേന്ദ്രൻ ഹരിഹരസൂനു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് എത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
സയന്റിഫിക് ഓഫീസർ ഇസ്ഹാകും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button