CHANGARAMKULAM

നരണിപ്പുഴ കുമ്മിപ്പാലം ബണ്ടു നിർമ്മാണത്തിന് 3.92 കോടി രൂപയുടെ ഭരണാനുമതി

ചങ്ങരംകുളം: പൊന്നാനി കോളിലെ പ്രധാന കോൾപടവായ കുമ്മിപ്പാലം നരണിപ്പുഴ പടവിന്റെ ബണ്ടു നിർമ്മാണവും യാഥാർഥ്യമാവുന്നു.റിബിൾഡ് കേരള ഇനിഷിയേറ്റീവ് പദ്ധതിയിൽ 3.92 കോടി രൂപയാണ് ബണ്ടിനും മോട്ടോർ ഷെഡുകൾക്കുമായി അനുവദിച്ചിട്ടുള്ളത്.അഞ്ച് വർഷം മുമ്പ് കോൾ വികസന പാക്കേജിൽ പ്രവർത്തിക്കു തുക അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക തടസങ്ങൾ കാരണം ടെൻഡർ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല .

പൊന്നാനി കോളിന്റെ 90% വും ഉൾപ്പെടുന്ന പെരുമ്പടപ്പ് ബ്ലോക്കിന്റെ കാർഷിക മേഖലയിലെ യോഗങ്ങളിലും ചർച്ചകളിലും നിരന്തരം ചർച്ചയിൽ ഉയർന്ന പ്രശ്നത്തിനാണ് ഒടുവിൽ പരിഹാരമാവുന്നത്. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഇ സിന്ധു വിഷയത്തെ എംഎൽഎ നന്ദകുമാറിന്റെ ശ്രദ്ധയിൽ കൊണ്ട് കൊണ്ടുവരികയും പ്രസ്തുത വിഷയത്തിൽ എംഎൽഎ നേരിട്ട് ഇടപെടുകയും ചെയ്തതോടെയാണ് റിബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നരണിപ്പുഴ കുമ്മിപ്പാലം ബണ്ടിന് ഫണ്ട് അനുവദിച്ചത്.പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ നൂറ് കണക്കിന് വരുന്ന കർഷകരുടെ വർഷങ്ങളുടെ കാത്തിരിപ്പിന് പരിഹാരമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button