CHANGARAMKULAM
ആലംകോട് ഗ്രാമപഞ്ചായത്ത് തളൂർ 13 വാർഡിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി
ചങ്ങരംകുളം : ആലംകോട് ഗ്രാമപഞ്ചായത്ത് തളൂർ 13 വാർഡിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി. മികച്ച മേറ്റായി തിരഞ്ഞെടുത്ത നളിനിയെ ചടങ്ങിൽ ആദരിച്ചു. എഡിഎസ് പ്രസിഡന്റ് നജ്മത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ സുജിത സുനിൽ ഉദ്ഘാടനം ചെയ്തു.MGNREGS ഉദ്യേഗസ്ഥരായ പ്രതീഷ്. ഹർഷ സ്നേഹ സന്ധ്യ എന്നിവരും എഡിഎസ് ഭാരവാഹികളായ ഷാജിത.അജിത. ബിന്ദു നിഷ എന്നിവരും പങ്കെടുത്തു.ചടങ്ങിന് സിഡിഎസ് മെമ്പർ സുരഭി നന്ദി പറഞ്ഞു