സിബിഎസ്ഇ സ്കുൾ മാനേജ്മെൻ്റ് കൺവെൻഷൻ ഇന്ന്
പെരിന്തൽമണ്ണ: ജില്ലാ സിബിഎസ്ഇ സ്കുൾ മാനേജ്മെൻ്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മാനേജ്മെൻ്റ് ജില്ലാ കൺവെൻഷൻ ഇന്ന് ( 16-3-22 ബുധൻ ) ഉച്ചക്ക് 2, 30 ന് പെരിന്തൽമണ്ണ ഐ എസ് എസ് സീനിയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കോവിഡിന് ശേഷം സിബിഎസ്ഇ സ്കൂൾ നേരിടുന്ന വെല്ലുവിളികൾ, സിബിഎസ്ഇ സ്കൂളുകളുമായി ബന്ധപ്പെട്ടകോടതി വിധികളിൽ രക്ഷിതാക്കളെ ബോധവൽക്കരിക്കൽ തുടങ്ങിയ വിഷയങ്ങൾ അധികരിച്ച് ചർച്ചകൾ നടക്കും.
കൺവെൻഷൻ
എ മൊയ്തീൻകുട്ടി (പ്രസിഡന്റ, സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ മലപ്പുറം ജില്ല) അദ്ധ്യക്ഷത വഹിക്കും
കേരള സിബിഎസ്ഇ
സ്കൂൾ മാനേജ്മെന്റസ്അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അഡ്വ.ടി.പി.എം. ഇബ്രാഹിം ഖാൻ ഉദ്ഘാടനം ചെയ്യും
കേരള സിബിഎസ്ഇ
സ്കൂൾ മാനേജ്മെൻ്റ്സ്
അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും
ഡോ.പി. ഉണ്ണീൻ
(പ്രസിഡന്റ് ISS പെരിന്തൽമണ്ണ & മാനേജിംഗ് ട്രസ്റ്റി
കിംസ് അൽ-ഷിഫ),
വിക്ടർ.ടി.ഐ (റീജിയണൽ സെക്രട്ടറി സി.ബി.എസ്.ഇ മാനേജ്മെന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി)
മജീദ് ഐഡിയൽ ( സിബിഎസ്ഇ എസ് എം എ ജില്ലാ ജന:സെക്രട്ടറി,
എം പത്മകുമാർ
സിബിഎസ്ഇ എസ് എം എ ജില്ലാ ട്രഷറർ,
അബ്ദുൽ ജബ്ബാർ MESവളാഞ്ചേരി, കല്ലിങ്ങൾമുഹമ്മദലി തുടങ്ങിയവർ സംബന്ധിക്കും
ജില്ലയി എല്ലാ സിബിഎസ്ഇ സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധികളും കൃത്യ സമയത്ത് കൺവെൺഷനിൽ പങ്കെടുക്കണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി അറിയിച്ചു