KERALA

കുട്ടിയുടെ കാലിൽ വിഷപ്പാമ്പ് ചുറ്റിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിനു ഞെട്ടൽ

തൃശൂർ: മോഡൽ ബോയ്സ് സ്കൂളിൽ വിദ്യാർഥിയുടെ കാല‍ിൽ വിഷപ്പാമ്പ് ചുറ്റിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിനു ഞെട്ടൽ. ഇഴജന്തുക്കളുടെ ശല്യത്തിൽ നിന്നു സ്കൂൾ പരിസരങ്ങൾ മുക്തമാക്കാൻ നടപടിയെടുക്കണമെന്ന കർശന നിർദേശം നിലനിൽക്കുമ്പോഴാണു വീണ്ടും അനിഷ്ട സംഭവമുണ്ടായത്. വയനാട് സുൽത്താൻ ബത്തേരിയിൽ ക്ലാസ്മുറിയിൽ പാമ്പുകടിയേറ്റ വിദ്യാർഥിനിക്കു ജീവൻ നഷ്ടപ്പെട്ട സംഭവത്തിന്റെ നടുക്കം ഇനിയും മാഞ്ഞിട്ടില്ല.

മോഡൽ ബോയ്സ് സ്കൂളിൽ ഏതാനും ആഴ്ച മുൻപു വരെ കൃത്യമായി ശുചീകരണം നടത്തിയിരുന്നതു പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയാണ്. കാലിൽ പാമ്പു ചുറ്റിയ വിദ്യാർഥി നൈതികിന്റെ പിതാവ് ഷോബി ടി. വർഗീസും ഇതേ കൂട്ടായ്മയിലെ സജീവ അംഗമാണ്. എന്നാൽ, സ്കൂൾ അധികൃതരുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം പൂർവ വിദ്യാർഥികൾ ശുചീകരണം താൽക്കാലികമായി നിർത്തി. നൈതികിന്റെ കാലിൽ വിഷപ്പാമ്പു ചുറ്റിയ സംഭവമറിഞ്ഞു വിദ്യാഭ്യാസ ഉപ ഡയറക്ടറടക്കം ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button