KERALA
മത്സ്യ ലഭ്യത കുറഞ്ഞു; തീരദേശ മേഖല പ്രതിസന്ധിയിൽ
കൊടുങ്ങല്ലൂർ: കടലിൽനിന്ന് മത്സ്യം കിട്ടാതായതോടെ തീരദേശ മേഖല നേരിടുന്ന അസാധാരണ പ്രതിസന്ധി. വള്ളങ്ങൾ കടലിലിറങ്ങിയിട്ടു മാസങ്ങളായി. ഇന്ധന വില വർധന മൂലം പൊറുതിമുട്ടിയിരിക്കുന്ന സമയത്താണ് മത്സ്യക്കുറവും തിരിച്ചടിയാകുന്നത്.ബോട്ടുകൾക്ക് കൂലിച്ചെലവിനുള്ളതുപോലും കിട്ടുന്നില്ലെന്ന് ഉടമകൾ പറയുന്നു. സർക്കാർ രേഖകൾ പ്രകാരം ജില്ലയിൽ 10436 മത്സ്യത്തൊഴിലാളികളുണ്ട്.
അനുബന്ധ മേഖലകളിൽ ജോലിചെയ്യുന്നവരെക്കൂടി കണക്കിലെടുത്താൽ മത്സ്യബന്ധനത്തിനെ ആശ്രയിക്കുന്നവരെക്കൂടി കണക്കിലെടുത്താൽ തൊഴിലാളികളുടെ എണ്ണം എത്രയോ അധികമാണ്. കാര്യമായി മീൻ ലഭിക്കാത്തതിനാൽ ചെറുവള്ളക്കാരം മടിച്ചു നിൽക്കുകയാണ്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നാണു കടലിൽ മത്സ്യം കുറഞ്ഞതെന്നു കരുതുന്നു.