PONNANI

ആശ്വാസ തീരമണഞ്ഞ് അനാമികയും സംഘവും:ഇനി നാടിന്റെ സുരക്ഷിതത്വത്തിൽ

പൊന്നാനി:അനാമികയും സംഘവും ഒടുവിൽ സുരക്ഷിതമായിനാട്ടിൽ തിരിച്ചെത്തി. ബുധനാഴ്ച രാവിലെ ആറരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അനാമികയെ അച്ഛൻ ഉണ്ണികൃഷ്ണനും അമ്മ വിനിതയും സ്വീകരിച്ചു. ഉക്രയ്നിലെ വിനിറ്റ്സിയ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ മെഡിക്കൽ വിദ്യാർഥിയായ അനാമികയും പതിനഞ്ചോളം വിദ്യാർഥികളുമാണ് ഇന്ത്യൻ എംബസിയുടെ ഇടപെടലിൽ നാട്ടിലെത്തിയത്. പൊന്നാനി കടവനാട് തട്ടുപറമ്പിൽ സ്വദേശിനിയാണ് അനാമിക. യുദ്ധം തുടങ്ങിയപ്പോൾ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇപ്പോൾ ഒന്നും ചെയ്യാനാവില്ലെന്നും എങ്ങിനെയെങ്കിലും അതിർത്തി കടന്ന് ഹംഗറിയിലെത്താനായിരുന്നു എംബസി അധികൃതരുടെ മറുപടി. ഇതോടെ ആശങ്ക വർധിച്ചു. ധൈര്യം ചോരാതെ വിനിറ്റ് സിയയിൽനിന്നും ട്രെയിൻ മാർഗം ലെവിവിൽ എത്തി. തുടർന്ന് ബസ് മാർഗം ഹംഗറി എയർപോർട്ടിലെത്തി. രണ്ട് ദിവസം ഹംഗറിയിൽ തങ്ങിയശേഷമാണ് മടക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button