THAVANUR
പ്ലാസ്റ്റിക് മുക്ത നെല്ലിയാമ്പതി കാമ്പെയിനുമായി ഐഡിയൽ കോളേജ് വിദ്യാർഥികൾ
തവനൂർ: ദിനംപ്രതി ഒട്ടേറെ ടൂറിസ്റ്റുകൾ വന്നു പോകുന്ന പാലക്കാട് ജില്ലയിലെ
നെല്ലിയാമ്പതിയെ
പാസ്റ്റിക് വിമുക്ത നെല്ലിയാമ്പതിയാക്കി തവനൂർ കടകശ്ശേരി ഐഡിയൽ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾ.
നൂറടി ടൗൺ, കൈകാട്ടി, പുലയമ്പാറ ടൗൺ എന്നീ സ്ഥലങ്ങളിലായി എട്ടു കിലോമീറ്റർ ദൂരമാണ്
ഐഡിയൽ കോളജിലെ
സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ മുപ്പതിലധികം വിദ്യാർത്ഥികളടങ്ങുന്ന ടീം ക്ലീൻ ചെയ്തത്.
നെന്മാറ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിന്റെയും, നെല്ലിയാമ്പതി ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൻ്റെയും ആഭിമുഖ്യത്തിലാണ് പ്ലാസ്റ്റിക് മുക്ത നെല്ലിയാമ്പതി എന്ന പരിപാടി നടപ്പിലാക്കിയത്.
സാമൂഹ്യ പ്രവർത്തന വിഭാഗം മേധാവി അബ്ദുൾ ഫത്താഹ്, നൂർജഹാൻ, കെ. അനില, ഷഹല, കെ.എം. മേഘ്ന, നെല്ലിയാമ്പതി ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം സൂപ്രണ്ട് നന്ദകുമാർ, കൃഷി ഓഫീസർ വരുൺ തുടങ്ങിയവർ പ്രസംഗിച്ചു.